തമിൾ മക്കൾ കൂടെ

By, Irfan Basheer, Imam Rabbani College Kanthapuram.

തമിഴ്നാട്ടിൽ ഉപ്പു നിർമാണത്തിനു പേരുകേട്ട നാടാണ് ‘വാൽനോക്കം’. മൺമറഞ്ഞ മഹാന്മാരാരുടെ സാന്നിദ്ധ്യം കൊണ്ട് ശോഭിതമായ പൈതൃകം അവകാശപ്പെടുന്ന പ്രദേശം, ഇന്ന് ഒരുപക്ഷേ മാലിന്യം പേറുന്ന ഭൂമിയായി ആപതിച്ചുവോ എന്ന് നൊമ്പരപ്പെടേണ്ട കാഴ്ച്ചകൾ.
ദാരിദ്ര്യ ജീവിതം നയിക്കുന്നവരുടെ പശ്ചാതലത്തിൽ ധനാഢ്യർ കൊണ്ടു തള്ളുന്ന മാലിന്യങ്ങൾ കുന്നുകൂടുന്ന കാഴ്ച്ച ഒരു ഭാഗത്ത്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിച്ചേർക്കാൻ പ്രയാസമനുഭവിക്കുന്നവരുടെ വേദനകൾ നിറഞ്ഞ മറ്റു കാഴ്ച്ചകളും. അവർക്കിടയിലൂടെ നടന്നപ്പോൾ പകർത്തിയ ചില നിമിഷങ്ങൾ…
കടൽ ഉൾവലിഞ്ഞ ഇടങ്ങളിൽ നിന്ന് ഒരു ദൃശ്യം. ഇന്നിവിടം മാലിന്യക്കടലായിരിക്കുന്നു . അതിനിടയിലൂടെ നടക്കുമ്പോൾ പുൽപാടത്തിലൂടെ നടക്കുന്ന ലാഘവമാണ് ആ വൃദ്ധന്.
തന്നാലാവുന്നത് …
പ്രായമേറെ ആയിരിക്കുന്നു. എങ്കിലും വെളിച്ചം ഇരട്ടാകുന്നത് വരെ വീട്ടുകാർക്ക് സമാശ്വാസം പകരണമല്ലോ,,,
 

അഭയാർഥി ക്യാമ്പുകളിലേക്ക് വലിച്ചെറിയും മുമ്പ്…

പോലീസ് സ്റ്റേഷനിൽ അഭയം തേടി കഴിയുന്ന വീടും കുടിയുമില്ലാത്ത ഒരു കൂട്ടർ. ജീവിതത്തിന്റെ അടുത്ത ചുവട് ഇരുട്ടായി പതിക്കുമ്പോൾ, തിണ്ണ നിരങ്ങുന ദുരിത ജീവിതങ്ങൾ.

പ്രതീക്ഷ ഇവരിലാണ്…

മുക്കുവ യുവാക്കളുടെ കൈകളിലാണ് നാടിന്റെ ജീവൻ. ആർത്തിരമ്പുന്ന തിരമാലകളോടു മല്ലിട്ട് കടലമ്മ കൊടുക്കുന്ന വിഭവങ്ങൾക്കായി സോദരത്വേന കൈകോർത്തു തയാറെടുക്കുകയാണിവർ.

ആട്ടിടയത്തികളും…

എങ്ങു നോക്കിയാലും നിറഭംഗികൊണ്ട് സ്നേഹം തോന്നിപ്പിക്കുന്ന ആടുകളെ കാണാം. അവയെ പ്ലാസ്റ്റിക് മാലിന്യങ്ങൾ തീറ്റാതെ നോക്കലും വറ്റാത്ത പച്ചപ്പുല്ലുകൾക്കടുത്തെത്തിച്ച് തീറ്റിപ്പോറ്റലുമാണ് അധിക മധ്യവയസ്കകളുടെയും നേരമ്പോക്ക്.

ആരും ഗൗനിക്കാതെ ഒരു നോക്കുകുത്തി…
ഒരുപാടു കാലം കുന്നിടിക്കാനും വെട്ടി വെടിപ്പാക്കാനും ചൂടേറിയ  കോൺക്രീറ്റു സൗധങ്ങൾ പണിയുവാനും സഹായിച്ച ഈ യന്ത്രത്തിനും ശിഷ്ടകാലത്ത്  കിടക്കാൻ പച്ച വിരിപ്പ് തന്നെ വേണം.

കടലിനടുത്തെന്ന് പറഞ്ഞിട്ടെന്താ…

ഉപ്പു പോരാത്തതിന് പ്ലാസ്റ്റിക്കിന്റെ കയ്പ്പും കൂട്ടുണ്ട് കടൽവെള്ളത്തിന്. ഒരുപാടു അകലം താണ്ടിവേണം അൽപം കുടിവെള്ളം രുചിക്കാൻ

ഇരുപത്തൊന്നാം നൂറ്റാണ്ട് തന്നെയോ…
പതിറ്റാണ്ടുകൾ മുമ്പത്തെ അനുഭവമാണ് ഇത്തരം ഓല മേഞ്ഞ വീടുകളിൽ.
ഇതുമൊരു ബാർബർ ഷോപ്പ്…
മിക്ക കടകളും കാഴ്ച്ചയിൽ വീടുകൾ പോലെ തന്നെയാണ്. കാലത്തിനൊപ്പം പോകാനുണ്ടോ ഇവർക്കാകുന്നു?

അർബുധം കേറിയ ചില കടലോരങ്ങൾ…

പരന്ന കടലിനെ തൊട്ടുരുമ്മി നിരന്നു കിടക്കുന്ന പ്ലാസ്റ്റിക് കൂണുകൾ പുതിയ കാലത്തിനു ട്രെന്റാണ്.