അഭയാർത്ഥികൾ

By Ubaid Padikkal

ubaidpk333@gmail.com

തിരസ്കാരത്തിൻ 

ഒറ്റപ്പെട്ടയിടങ്ങളിൽ

ഒച്ചയടഞ്ഞവരുടെ 

പ്രതിഷേധം, നേർത്ത മന്ത്രണംപോൽ

ശിലയായ് രൂപാന്തരം

 ചെവികളിൽ തട്ടി

 പ്രാപിച്ചവരുടെ

പ്രതിധ്വനിച്ചു…

ചുരുട്ടിയ മുഷ്ടിയിൽ നിന്ന് ആത്മവിശ്വാസം 

ഊർന്ന്  തൊഴുകൈയായ് ശിലയുടെ

കാൽക്കൽ വീണു…നിൽക്കാനൊരുപിടി

മണ്ണില്ലാതെ നിലനിൽപ്പ്

മുട്ടിലിഴഞ്ഞു തളർന്നു… 

ഉറക്കം കനം വച്ച കണ്ണുകളാൽ മുഖങ്ങൾ

തലചായ്ക്കാനിടം പരതി… 

പൊട്ടിമുളച്ച പേറ്റുനോവ് പോലും അറച്ചുനിൽപ്പാണ്, 

ഇനിയൊരു പിറവിക്കായ് എവിടെ

ഞാൻ തൊട്ടിലൊരുക്കും?…

വിശന്ന വയറും

ഉറക്കം തീരാത്ത മിഴികളും ഒരിക്കലും സമരസപ്പെടാനാവാതെ..

അധികാരത്തിന്റെ അപ്പക്കഷണങ്ങൾ

കഴിച്ചു, 

ആജ്ഞയുടെ വീഞ്ഞിൻ

ലഹരിയിൽ സ്വയം

മറന്നവരുടെ തലയ്ക്കു മീതെ ഇടം നഷ്ടപ്പെട്ട അഭയാർഥികളുടെ

രോധനം ഉറക്കുപാട്ടായ്…

Leave a Reply

Your email address will not be published. Required fields are marked *